പ്രവാസികൾക്ക് 5000 രൂപ പെൻഷന് തീരുമാനം: രജിസ്ട്രേഷൻ ഓൺലൈനിൽ ചെയ്യാം
പ്രവാസികൾക്ക് 5000 രൂപ പെൻഷന് തീരുമാനം: രജിസ്ട്രേഷൻ ഓൺലൈനിൽ ചെയ്യാം Pravasishabdam / Pravasishabdam / 4 hours ago തിരുവനന്തപുരം: പ്രവാസികൾക്ക് 5000 രൂപ പെൻഷൻ അനുവദിക്കാനുള്ള നിർദ്ദേശത്തിന് സർക്കാർ തലത്തിൽ ധാരണയായി. ഇതുമായി ബന്ധപ്പെട്ട് നോർക്ക നല്കിയ നിർദ്ദേശം പ്രവാസികാര്യ നിയമസഭാസമിതി അംഗീകരിക്കുകയും ചെയ്തു.പ്രവാസികാര്യ നിയമസഭാസമിതി അംഗം ടി.സി സൈമണ്‍ എം.എല്‍.എ. ദുബൈ സന്ദർശനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മൂന്ന് തവണ പ്രവാസികാര്യ സഭാ സമിതി ചേരുകയും അടിയന്തിരപ്രാധാന്യമുള്ള വിഷയങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.  പ്രവാസി ബോഡിൽ അംഗത്വമുള്ള എല്ലാ പ്രവാസികൾക്കും പ്രവാസി ക്ഷേമ നിധിയിൽ ചേരാം. ക്ഷേമ നിധിയിൽ അംഗങ്ങളായവർക്കാണ് പെൻഷൻ കാലാവധി പ്രായം കണക്കാക്കി 5000 രൂപ പെൻഷന് നിർദ്ദേശം. ഇതിനായുള്ള അപേക്ഷകൾ ഓൺലൈനിൽ നല്കാൻ സൗകര്യം ഉടൻ ഏർപ്പെടുത്തും. നിലവിൽ ഇലക്ട്രോണിക് അപേക്ഷാ സംവിധാനം നോർക്കക്കില്ല. നിലവിലേ രജിസ്ട്രേഷൻ നിരവധി സങ്കീർണ്ണതകൾ നിറഞ്ഞതാണ്. പ്രവാസികളിൽ മഹാ ഭൂരിപക്ഷം ആളുകളും നോർക്കയിൽ രജിസറ്റർ ചെയ്യുകയോ, ക്ഷേമനിധിയിൽ അംഗങ്ങൾ ആവുകയോ ചെ